Friday 15 April 2016

ചൂണ്ടുപലകകൾ...

ചില പാട്ടുകളുണ്ട്.. വഴികാട്ടിയാവും നമ്മുടെ ഓർമ്മകൾക്ക്.. മെല്ലെ കൈപിടിച്ച് നടത്തി പണ്ടെങ്ങോ കണ്ടുമറന്ന ഏതോ തുരുത്തിലെത്തിച്ചിട്ട് നെടുവീർപ്പിട്ട് മുഖത്തേക്ക് നോക്കി ഒരു നില്പുണ്ട്..

വെറുതെ കേട്ട് പോകാം എന്ന് കരുതിയാൽ കുഴഞ്ഞു.. പിന്നെ മുറിവ് പച്ചയാക്കി രക്തം പൊടിയിക്കാതെ മടങ്ങില്ല ചിലപ്പോൾ..

പാട്ടിന്റെ മണം...

ദിവസവും ഒരുപാട് പാട്ടുകൾ.. പല കാലത്തെ.. പല ഭാഷകളിൽ.. നമ്മൾ കേട്ട് മറക്കുന്നു.. മൂളി മറക്കുന്നു..

എന്നാലും ചില പാട്ടുകളുണ്ടാവും.. അതിന്റെ ചില സ്വരങ്ങൾ മതി നമ്മളെ വാകമരം പൂത്ത വഴികളിലെത്തിക്കാൻ.. കോട മഞ്ഞിന്റെ തണുപ്പിലുറയിക്കാൻ... മനസിന്റെ ഇറയത്ത് മഴപോലെ പെയ്തുകൊണ്ടിരിക്കാൻ..

നമുക്കിവിടെ അങ്ങനെയുള്ള പാട്ടിന്റെ മണം കേട്ട് കൈ കോർത്ത് നടക്കാം.. ഈണങ്ങളുടെ തോളിൽ തലചായ്ച്ച് ഈ വഴിയരികിൽ ഇരിക്കാം..